മഡോണ സെബാസ്റ്റ്യൻ
മഡോണ സെബാസ്റ്റ്യൻ ഒരു അഭിമുഖത്തിൽ തന്റെ അനുഭവങ്ങളെ പങ്ക് വച്ചത് ഒരുപാട് ട്രോളുകൾ ആയി കണ്ടു. ഒരുവർ സഞ്ചരിച്ചു വന്ന പാത തീർത്തും ശരിയായ രീതിയിലൂടെ ആണ് എന്ന് ഉണ്ടെങ്കിൽ പറയുന്നതും പ്രവർത്തിക്കുന്നതും തീർത്തും ശരിയാണ് എന്ന ഉത്തമ ബോധം ഉണ്ടെങ്കിൽ അതിനു എതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചു ഓർത്തു ദുഖിക്കേണ്ട ആവശ്യകതയും ഇല്ല.
വിമർശകരെ വിമർശിച്ചു പറയുക അല്ല ചെയ്യുന്നത്, എല്ലാം ജീവിധത്തിന്റെ ഒരു ഭാഗം ആണ്. പോസിറ്റിവ് ആയി എടുക്കുന്നവരും ഉണ്ട് നെഗറ്റീവ് ആയി എടുക്കുന്നവരും ഉണ്ട്. ഓരോ വ്യക്തികളിലും അടങ്ങിയിരിക്കുന്ന അവരവരുടെ വാസനകളെ സന്ദർഭോചിതമായി അവർ ഉപയോഗിക്കുന്നു.
മഡോണ തന്റെ ആ ഒരു വയസ്സിലെ അനുഭവം പങ്കുവച്ചു വളരെ അതിശയോക്തിയോടെ സ്വീകരിച്ചു പുച്ഛിച്ച് തള്ളുമ്പോൾ നാം ചിന്തിക്കുന്നില്ല മഡോണ തരുന്നത് നല്ലൊരു മെസ്സേജ് ആണെന്ന് ആ പ്രായത്തിലും ഒരു ആരോഗ്യം ഉള്ള കുട്ടിക്കും അത് സാധ്യം ആണെന്ന്.
ഒരു പ്രളയത്തെ നാം സാക്ഷ്യം വഹിച്ചു. ഇനി വരും കാലങ്ങളിൽ എങ്ങനെ എന്നോ എത്രത്തോളം ആഘാതം ഏൽക്കേണ്ടി വരുമെന്നോ നിച്ഛയം ഇല്ല. എന്താണേലും എന്തും എത്രയും നേരത്തെ പഠിപ്പിക്കുവാൻ സാധിക്കുന്നുവോ അത്രയും നല്ലത്. ഒരു കാര്യം നിരന്തരം ചെയ്യുമ്പോൾ തന്ന ആണ് അതിൽ അയാൾ പ്രാവീണ്യം ഉള്ളവരും ആയി തീരുന്നത്.
"ചെറുപ്പകാലങ്ങളില്‍ ഉള്ള ശീലം മറക്കുമോ മനുഷ്യന്‍ ഉള്ള കാലം"
ഒരു വ്യക്തിയെ തേജോവധം ചെയ്യുമ്പോൾ ഒന്ന് ഓർക്കുക നാം തൊടുത്തുവുടുന്ന അസ്ത്രം ഒരുനാൾ നമ്മളിലേക്ക് തന്നെ തിരിച്ചുവരും എന്ന്.
Adithya Bhaskar
21-04-2020
No comments