ബന്ധങ്ങൾ
ബന്ധങ്ങൾ
നമ്മുടെ വീട്ടുമുറ്റത്തെയോ പറമ്പിലുള്ളതോ ആയ ചില വൃക്ഷങ്ങളെ കാണാറില്ലെ ഒരുസമയം ആവുമ്പോൾ വീട്ടിലെ മുതിർന്നവർ ആ വൃക്ഷത്തിന്റെ ശാഖകളെ മുറിച്ചുമാറ്റിക്കൊണ്ട് പറയും "ഇനി അതിനു നല്ല വളർച്ച ആയിക്കോളും, അത് നല്ലപോലെ പൂക്കും, തളിർക്കും" എന്ന് പക്ഷെ കാണുന്ന നമ്മൾക്ക് ദുഃഖം തോന്നും മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകിയ ആ വൃക്ഷത്തിന്റെ ശാഖകളെ മുറിച്ചു മാറ്റി ഏകമാക്കിയതുകൊണ്ട്.
"മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും" അക്ഷരാർത്ഥത്തിൽ അത് ശരിയാണ്!
ചില ബന്ധങ്ങൾ അങ്ങനെയാണ് ഒരു സമയം ആവുമ്പോൾ ശാഖകൾ എന്നപോലെ മുറിച്ചുമാറ്റപ്പെടേണ്ടതായിട്ട് വരും അത് അവനവന്റെ വളർച്ചയ്ക്ക് വേണ്ടിയാണ്. പക്ഷെ ഏത്ശാഖകൾ മുറിക്കണം എന്നുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം പാടെ മുറിച്ചാൽഒരു പക്ഷെ ആ മരത്തിനു തന്നെ നാശം സംഭവിക്കും.
ദേവചൈതന്യം വിളങ്ങുന്ന ക്ഷേത്രസന്നിധിയിൽ കിട്ടുന്ന സന്തോഷം, ആ മനോനില അത് ഒന്ന് വേറെ തന്നെയാണ്. ഭക്തന്റെ ആഗ്രഹസഹലീകരണംവും, ആവിഗ്രഹത്തിന്റെ പരിപാലനവും, വെക്തികളിലെയും ചൈതന്യത്തിന്റെയും അഭിവൃദ്ധിക്കുകാരണമാവുന്നു. സ്‌നേഹം! അത് ഒരു ചൈതന്യ സ്വരൂപംപോലെയാണ്. ദേവചൈതന്യം ഇല്ലാത്തിടത്ദൈവത്തെ ആരാധിക്കുമ്പോലെയാണ് ചില ബന്ധങ്ങളും.
ADITHYA BHASKAR
31-05-2021
No comments