സ്നേഹം...
തണലുതരുന്ന എത്രവലിയ
പടുവൃക്ഷത്തിന്റെ
വിത്താണെങ്കിലും
ചെന്നുപതിക്കുന്നത്
കരിങ്കല്ലിലാണെങ്കിൽ
അതൊരിക്കലും
പൊട്ടിമുളയ്ക്കുകയില്ല.
അതുപോലെയാണ്
സ്നേഹവും
തേൻപോലെ
മാധുര്യമുള്ളതായാലും
ചെന്നുപതിക്കുന്നത്
കരിങ്കല്ലുപോലുള്ള
ഹൃദയത്തിലാണെങ്കിൽ
അതൊരിക്കലും
ഉള്ളിലേക്ക് വലിച്ചെടുക്കുകയില്ല,
അതിന്റെ പ്രതലത്തിൽ തട്ടി പാഴായിപ്പോവുകയേ ഉള്ളൂ.
No comments