ഹൃദയം



ഹൃദയം

നാദബ്രഹ്മത്താൽ അന്തരാത്മാവിനെ  തൊട്ടുണർത്തിയവളെ, നീഎൻ നിനവിൽനിറയുന്നനേരത്തു നിൻപാട്ടുകേള്‍ക്കുവാനായി നടുങ്ങുന്നതിന്റെ അകപ്പൊരുൾ അവിജ്ഞാതമായിരുന്നു

നടുയാമംകഴിഞ്ഞ് അപരാത്രികണ്ട പൊന്‍കനവിൽ എന്നിലെ നടുപ്പാതിയായികണ്ടത് നിന്നെയായിരുന്നു

ആത്മാവിൽ  ഇടറിവീണപുസ്തകതാളുകൾ ചേർത്തുവച്ചുകണ്ട അനുരൂപമിഴികൾ നിന്നുടെതായായിരുന്നു

മായയാൽ മൂടി മറഞ്ഞൊരു മായാമോഹിനിപോൽ മാറിൽ മദിക്കുന്നു മദിരാക്ഷി നീ 

ഏതോ ജന്മത്തിലെന്നിലെരക്തസിന്ദൂരം നെറുകയിൽ ചാലിച്ചുപരിണയിച്ചൊരെൻ ആത്മസഖിയോ നീ 

എന്നിലെശ്വാസം നിന്നിലെ നിശ്വാസമായും നിന്നിലെശ്വാസം എന്നിലെ നിശ്വാസമായും തുടിച്ചൊരു പ്രണയത്തിൻ പ്രാണസഖിയോ നീ 

സപ്തസ്വരങ്ങളാൽ കോർത്തെടുത്ത ഹൃദയമാല്യംചാർത്തിയെൻ ജീവതാളമായൊരെൻ ജീവിതസഖിയോ നീ 

മൗനത്തിലും വാചാലമായ നിൻമാൻമിഴികളാൽ അകതാരിൽഅനുരാഗത്തിൻ   നിറദീപംതെളിഞ്ഞീടുന്നു

അംശുമതിയായനിൻ പുഞ്ചിരിയാൽ വിടർന്നുനിൽക്കുമൊരെൻ  ഹൃദയത്തിൻചെമ്പനീർദളങ്ങൾ 

ചെന്തളിരിലപോലെനിൻ  ചെഞ്ചുണ്ടകൾ ചൊല്ലാതെചൊല്ലുന്നു പ്രണയത്തിൻ ഋതുമന്ത്രഗീതങ്ങൾ 

ഹൃദയത്തിൽനിന്നുറപൊട്ടിവീണരെൻ സ്നേഹത്തിൻ നീർചാലുകൾ ഒഴുകീടുന്നു നിന്നിൽ സംഗമിച്ചു സായൂജ്യമണയുവാൻ.

 

No comments