വിരഹം

 വിരഹം 


വെൺമേഘമാംതിരുജടയിൽ ഒളിഞ്ഞിരുന്നൊരുതിങ്കളായി മാഞ്ഞുപോകവേ

കാതിൽ മുഴങ്ങും കാതരമാം നിൻ സ്വരം തഴുകിഉണർത്തുമെൻ പുലരികൾ

ഞാൻപോകും വീഥികളിൽ നിശാപുഷ്പം വിതറുന്നൊരു തെന്നലായ് വരും നിൻ സ്‌മൃതികളാൽ

വ്യഥിതനായിവാനിൽനോക്കി വിരഹത്തിൻവേദനചൊല്ലിടുമൊരു 

വീണപൂവായിഞാൻമാറവേ

മായാവിദ്യയാൽ മുറിവുകളിൽമറയിട്ട് മോഹങ്ങളിൽ മുഴുകി

മനമൊരുമഞ്ഞുകണമായിഉരുകീടവേ

ഗന്ധർവ്വഗീതവും ഗീതാഗോവിന്ദവും മതിവരില്ല എൻഗാനകോകിലമില്ലാതെ കണ്ണടക്കാൻ

നിൻനാമം മന്ത്രമായി ഉരുവിട്ടുറങ്ങീടുമെൻരാവുകളിൽ 

നീവന്നീടുമൊരുകനവായിഎന്നരികെ

അറിയുമെൻ ആത്മാവിൻ ആഴങ്ങളിൽ അനഘമാം അഗ്നിദീപ്തമായിനീമാറവേ

പ്രകാശം ചൊരിയാമൊരുനിലവിളക്കിൽ നിയാംഎണ്ണയിൽലയിച്ചുചേർന്നൊരുനെയ്യിതിരിനാളമായിഞാനും.





No comments