മായാമഹേശ്വരി...



 Lyrics 

മൂലോകനായികേ മന്ത്രാത്മികേ!
എന്മനതാരിൽവാഴും മൂകാംബികേ!
കണ്ടുതൊഴാൻ കനിവേകണേ അമ്മേ
കൊല്ലൂരിൽവാഴും കോലാപുരേശ്വരി!

സകല ചന്ദ്രഭാസ്കര പ്രശോഭിത
ബ്രഹ്‌മമയപ്രകാശിനീ!
നിൻ പുകൾ പാടി വലം വെച്ചുതൊഴുവാൻ
കൃപയേകണേ അമ്മേ സാവിത്രിയേ!

ത്രിമൂർത്തിതൻ ആരാധ്യമൂർത്തേ
ഓംകാരിണി! 
വിളിച്ചാൽ വിളികേൾക്കും വിശ്വസ്വരൂപിണി! 
വീണു വണങ്ങുന്നു വരദായികേ!

വാണീവിലാസിനി വിദ്യാസ്വരൂപിണി
വരദാനമേകൂ അമ്മേ!
വിദ്യാധരേ ദേവി വിദ്യതന്നടിയന്റെ
നാവിൽ വിളങ്ങിടണെ 

വാഗീശ്വരി ദേവി വാഗ്ദേവതേ
വാണീവൈഭവമെകീടെണേ
വാമൊഴി വരമൊഴി നന്മൊഴിയായി
നിത്യംവസിക്കണെ നാദസ്വരൂപിണി!

ആനന്ദനിർവൃതിയിൽ ആറാടുവാൻ
ആദിയും വ്യാദിയും അകറ്റിടണെ
മായയിൽനിന്നും മുക്തിനേടാൻ
മംഗലം നേരണേ മായാമഹേശ്വരി!

അമ്പിളിക്കലചൂടി എൻഅകതാരിൽവാഴും
സംഗീതരസികേ!
ആദിത്യസംഗീതാർച്ചിതേ മമ
സന്താപഹരേ ദേവി! ആദിസ്വരൂപിണി!

നമോ നമോ ദേവീ മഹാ കാളി! 
നമോ നമോ ദേവീ മഹാ ലക്ഷ്മി! 
നമോ നമോ ദേവീ സരസ്വതി! 
നമോ നമോ ദേവീ സരസ്വതി!

Artists 

Tabla : Jayan
Veena : Sanal
Video : Sai Ajith
Keyboard : Girish

Orchestra : Dinesh Lal
Singer : Sanjay Sathyan [ Roy ]
Lyrics & Music  : Adithya Bhaskar

Recording : Arun
Cover design : Sushith
Produced by : A B Music
Studio : Arun Digital studio 
Editing & Mixing : Adithya Bhaskar

Released on : 03-09-2022
Copyright©️2022 A B Music



No comments