കോകിലം
കനവിൽ കണ്ട കളഭപൊട്ടും, കരീമിഴിയും കൊണ്ടോ,
കോവിലിൽ കണ്ട കനകാംബരകാർകൂന്തൽ കൊണ്ടോ
കവിത കുറിച്ചു കിടക്കവേ കിളിനാദം കേട്ടു. കണ്ണനെ
കീർത്തിച്ചുകൊണ്ടൊരു കോകിലത്തെ കാണവേ
കളിച്ചൊല്ലി കൂട്ടുകൂടി.
കാരണം കൂടാതെ കോപിച്ച കോകിലമേ, കാലൊച്ച
കേൾക്കാനായി,കണ്ണുനിറയെ കാണാൻകൊതിയായി
കാലങ്ങളത്രയും കാത്തിരുന്നു. കാനനമായാലും
കനകക്കൊട്ടാരമായാലും
കമനീയമായ കരവിരുതിൽ
ക കൊണ്ട് കൂട്കൂട്ടി കളിച്ചൊല്ലിയും
കണ്ണുപൊത്തിക്കളിച്ചും, കാഞ്ചന കൂടിനുള്ളിൽ
കൂട്ടിരിക്കാം. കാര്യവും, കാരണവും കണക്ക് കൂട്ടാതെ,
കരയും കടലും കാമിക്കുമ്പോലെ, കണ്ണിലെ കരടാകാതെ
കാത്തിടാം കാലം കഴിയുംവരെയും.
ADITHYA BHASKAR
03-04-23
No comments